ഫൌണ്ടൻ വാലി
ഫൗണ്ടൻ വാലി അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ, ഓറഞ്ച് കൗണ്ടിയുടെ പ്രാന്തപ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 55,313 ആയിരുന്നു. ഒരു ശ്രേഷ്ഠ കമ്യൂട്ടർ നഗരമായ ഫൗണ്ടൻ വാലി മദ്ധ്യവർഗ്ഗം താമസിക്കുന്ന വാസകേന്ദ്രമാണ്. പ്രാദേശികമായി മാത്രം പ്രവർത്തിക്കുന്ന റീട്ടെയിൽ ബിസിനസ്സിനുമപ്പുറം ഈ സമൂഹത്തിന് വാണിജ്യപരമായ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾ ഏറേയില്ല.
Read article